Sorry, you need to enable JavaScript to visit this website.

കൊറോണ ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ ഭീഷണിയെന്ന് ഇംറാന്‍ ഖാന്‍; മോഡിക്കെതിരെ വീണ്ടും വിമര്‍ശം

ഇസ്ലാമാബാദ്- വര്‍ഗീയ കലാപത്തിന്റെ പേരിലും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലും ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്‍. അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് നേരന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഇംറാന്‍ ഖാന്‍ വിമനര്‍ശനമുന്നയിച്ചത്. പൗരത്വ ഭേദഗതി നിയമം ദശലക്ഷണക്കനാളുകള്‍ക്കാണ് ഭീഷണി സൃഷ്ടിക്കുന്നതെന്നും വര്‍ഗീയ കലാപങ്ങള്‍ ഉല്‍ക്കണ്ഠാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കൊറോണ വൈറസ് എല്ലാ വികസ്വര രാഷ്ട്രങ്ങളേയും തകര്‍ക്കുമെന്നും സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കിയ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാകണമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗപ്പെടുത്തിയെന്ന അഫ്ഗാസ്ഥാന്‍ പ്രസിഡന്റിന്റെ പരമാര്‍ശങ്ങളെ ഇംറാന്‍ ഖാന്‍ ചോദ്യം ചെയ്തു.

പാക്കിസ്ഥാന്റെ കാര്യം മാത്രമല്ല, ഉപഭുഖണ്ഡത്തില്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളുമല്ലൊം സമാന ഭീഷണിയാണ് നേരിടുന്നതെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.

മധ്യപൗരസ്ത്യ ദേശത്ത് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഇറാനുമേലുള്ള ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

സ്ഥിരീകരിച്ച കൊറോണ കേസുകള്‍ നൂറിലേക്ക് നീങ്ങവെ ആഘാതം കുറയ്ക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടെയാണ് അസോസിയേറ്റഡ് പ്രസ് പ്രതിനിധി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയത്.

ദാരിദ്ര്യവും പട്ടിണിയുമാണ് തന്റെ ഉല്‍കണ്ഠയെന്നും പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ വായ്പകള്‍ എഴുതിത്തള്ളി സമ്പന്ന രാജ്യങ്ങള്‍ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ കൊറോണ വ്യാപിക്കുകയാണെങ്കില്‍ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. കയറ്റുമതി നിലക്കുകയും തൊഴിലില്ലായ്മ വര്‍ധിക്കുകുയം ചെയ്യും. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നാണയ നിധി 600 കോടി ഡോളറിന്റെ വായ്പ ഒഴിവാക്കി നല്‍കിയ രാജ്യം കൂടുതല്‍ കടബാധ്യതകളില്‍ അകപ്പെടും. 2018 ല്‍ അധികാരത്തിലേറിയ ഇംറാന്‍ ഖാനു മുന്നില്‍ കൊറോണ വ്യാപനം വലിയ ഭീഷണിയായി മാറിയിരിക്കയാണ്.

 

 

Latest News