Sorry, you need to enable JavaScript to visit this website.

ആത്മഹത്യയെ കുറിച്ച് പോലും  ചിന്തിച്ചെന്ന് നടി ധന്യ മേരി വര്‍ഗീസ്

കൊച്ചി- സ്വപ്‌നത്തില്‍ പോലും സംഭവിക്കാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നെന്നും പ്രതിസന്ധി കാലഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നും നടി ധന്യ മേരി വര്‍ഗീസ്. ഈ സമയം ഭര്‍ത്താവ് ഭര്‍ത്താവ് ജോണിനും തനിക്കും പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചെന്നും ധന്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ധന്യ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
''ഒന്നിച്ചു നില്‍ക്കാന്‍ ദൈവം എന്നെയും ജോണിനെയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങള്‍ നന്നായി പ്രാര്‍ഥിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്‌നങ്ങള്‍ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വലിയ പ്രശ്‌നങ്ങള്‍. സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാളും കൂടുതല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാനായി. ശരിക്കും ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ശരിക്കും ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മള്‍ കൂടുതല്‍ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാന്‍ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങള്‍ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.'' ധന്യ പറയുന്നു. 
നേരത്തെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തിയ ജോണും പ്രതിസന്ധികളെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. ധന്യയുടെ കൈപ്പിടിച്ച് നിന്നു അതിനെയെല്ലാം നേരിട്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് ജോണ്‍ അന്നു പറഞ്ഞിരുന്നു. 10 വര്‍ഷമായി വിജയകരമായി പോവുകയായിരുന്ന ബിസിനസ്സിലെ വീഴ്ചകളാണ് അപ്രതീക്ഷിതമായി എല്ലാം തകര്‍ത്തത് എന്നും ജോണ്‍ വെളിപ്പെടുത്തിയിരുന്നു

Latest News