ബംഗളുരു- കര്‍ണാടകയില്‍ കൊറോണ ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മൂന്ന് ചാനല്‍ റിപോര്‍ട്ടര്‍മാരും ക്യാമറമാനുമാണ് നിരീക്ഷണത്തിലുള്ളത്.
കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം പകര്‍ത്തിയിരുന്നു. സംസ്കാര ചടങ്ങും ചിത്രീകരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
കൊവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാകടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍ , വിവാഹ ചടങ്ങുകള്‍ , ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു പരിപാടികള്‍ എന്നിവ അടുത്ത ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്ആരോഗ്യവകുപ്പില് ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്കാലിക ജീവനക്കാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.