മുസഫര്‍നഗര്‍- പ്രണയബന്ധത്തിന്റെ പേരില്‍ വിധവയായ സഹോദരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സഹോദരന്മാര്. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ കൂക്ഡയിലാണു സംഭവം.
യുവതിയുടെ കാമുകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹോദരന്മാരായ സുമിത് കുമാര്‍, സോനു എന്നിവരെ ന്യൂ മാണ്ഡി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയതാണെന്നും പൊലീസിനെ വിവരമറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്.
യുവതി കുറച്ചുകാലമായി സുല്‍ഫിക്കര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു .തുടര്‍ന്ന് ഇയാളെ വിവാഹം ചെയ്യണമെന്നു യുവതി ആഗ്രഹം പ്രകടിപ്പിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഏഴു വര്‍ഷം മുമ്പ് യുവതി ദല്‍ഹി സ്വദേശിയായ ഒരാളെ വിവാഹം ചെയ്തിരുന്നു. കുറച്ചുനാളുകള്‍ക്കുശേഷം ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.