ബംഗളൂരു-ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു.സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി, പിജി ഗവേഷക വിഭാഗത്തിലെ 450 ഓളം വിദ്യാര്‍ത്ഥികളാണ് കേരളത്തിലേക്ക് സുരക്ഷിതമായി എത്താനാകാതെ കല്‍ബുര്‍ഗിയില്‍ കുടുങ്ങി കിടക്കുന്നത്. തങ്ങളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളും ഇവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയുടെ 20 കിലോമീറ്റര്‍ അകലെയാണ് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. താമസ സ്ഥലം ഒഴിയേണ്ടി വന്നാല്‍ സുരക്ഷിതമായി എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.