Sorry, you need to enable JavaScript to visit this website.

കെ.സി വേണുഗോപാല്‍ രാജ്യസഭാ സീറ്റില്‍ രാജസ്ഥാനില്‍ നിന്ന് ജനവിധി തേടും


ന്യൂദല്‍ഹി- എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.രാജസ്ഥാനില്‍ നിന്നുള്ള രണ്ടാമന്‍ പിസിസി ജനറല്‍ സെക്രട്ടറി നീരജ് ദങ്കിയാണ്.കേന്ദ്രതെരഞ്ഞെടുപ്പ് കമ്മറ്റി ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികാണ് ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ നിന്ന് ദിഗ്‌വിജയ് സിങ് മത്സരിക്കും.

ഈ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഛത്തീസ്ഗഡ്,ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര,മേഘാലയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.രാജസ്ഥാനില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളിലൊരാള്‍ രാജേന്ദ്ര ഗെഹ്‌ലോട്ടാണ്. നിലവില്‍ ബിജെപിയുടെ രാം നരൈന്‍ ദുദി, വിജയ് ഗോയല്‍,നാരായണ്‍ ലാല്‍ പഞ്ചരിയയുമാണ് രാജ്യസഭാംഗങ്ങള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് 13,മാര്‍ച്ച് 16ന് സൂക്ഷ്മ പരിശോധനയും മാര്‍ച്ച് 18ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതിയുമാണ്.
 

Latest News