Sorry, you need to enable JavaScript to visit this website.

വിലക്കിഴിവുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ പ്രവാസി

 

ദുബൈ- വിലക്കിഴിവ് കേട്ടാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ പ്രവാസിയായ സലീമുദ്ധീന്‍ അന്‍സാരി.  റീട്ടെയില്‍ വിലയുടെ മൂന്നിലൊന്നാണ് ഉല്‍പ്പന്നത്തിന്റെ വിലയെങ്കില്‍ അത് വ്യാജനായിരിക്കുമെന്നാണ് അദേഹം അഭിപ്രായപ്പെടുന്നത്. തനിക്കുണ്ടായ അനുഭവം വിവരിച്ചാണ് അദേഹം ഇക്കാര്യം പങ്കുവെക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന വാവേ മേറ്റ് 20 പ്രോ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ പരസ്യത്തില്‍ വീണുപോയിരുന്നു താനെന്ന് അദേഹം പറയുന്നു. 1299 ദിര്‍ഹം വിലയുള്ള ഈ മോഡലിന് വെറും 297 ദിര്‍ഹം നല്‍കിയാല്‍ മതിയെന്നായിരുന്നു പരസ്യം. കാണാന്‍ ഒരു വ്യത്യാസവും തോന്നില്ലെന്ന് താന്‍ വാങ്ങിയ ഫോണ്‍ ചൂണ്ടിക്കാട്ടി അദേഹം പറയുന്നു.

ഐടി സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അദേഹം ഇന്‍സ്റ്റഗ്രാമിലെ പരസ്യം ക്ലിക്ക് ചെയ്തപ്പോള്‍ എത്തിയ വെബ് പേജില്‍ നല്‍കിയിരുന്നത് പ്രാദേശിക ബിസിനസ് നമ്പറായിരുന്നു. ഈ ഫോണ്‍ ഒറിജിനലാണോ എന്ന് അദേഹം മെസേജ് അയച്ച് ആരാഞ്ഞു. അതേ എന്ന് ഉടന്‍ ഉത്തരവും വന്നു. ഒരു വര്‍ഷം വാറണ്ടിയുണ്ടെന്നും ഒറിജിനല്‍ മോഡലിന്റെ തന്നെ സ്‌പെസിഫിക്കേഷനും ഉറപ്പുനല്‍കിയതോടെ വിശ്വാസമായി. ക്യാഷ് ഓണ്‍ ഡെലിവറിയായിരുന്നു താന്‍ നല്‍കിയത്. ഇത് ഒറിജിനല്‍ ഫോണല്ലെങ്കില്‍ പണം തിരിച്ചുചോദിക്കാമെന്ന് കരുതിയാണ് ക്യാഷ് ഓണ്‍ ഡെലിവറി പറഞ്ഞത്. അല്‍പ്പസമയം കൊണ്ട് തന്നെ പേരും അഡ്രസുമൊക്കെ നല്‍കി.

അജ്മാനിലെ വീട്ടില്‍ നേരിട്ടെത്തി പാഴ്‌സല്‍. വാവേ മൊബൈല്‍ഫോണ്‍ കാഴ്ചയില്‍ ഒറിജിനലായിരുന്നു. അടുത്തുള്ള എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് കൊറിയറുമായി വന്നയാള്‍ക്ക് പണം നല്‍കി. തിരിച്ചു വന്ന് ബോക്‌സ് തുറന്ന് പരിശോധിച്ചപ്പോഴാണ് വാവേ മേറ്റ് 20 പ്രോ ആന്‍ഡ്രോയിഡ് ഫോണ്‍ വ്യാജനാണെന്ന് മനസിലായതെന്ന് അന്‍സാരി പറയുന്നു. സംഭവത്തില്‍ പരാതിയുമായി നേരത്തെ ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പാകിസ്താനില്‍ നിന്നുള്ള കസ്റ്റമര്‍കെയര്‍ നമ്പറാണ് നല്‍കിയത്. എന്നാല്‍ ആഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
 

Latest News