ന്യൂദല്‍ഹി- വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് മൂന്ന് കോടിരൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍. നഷ്ടപരിഹാര വിതരണം വേഗത്തില്‍ നടപ്പാക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയായാല്‍ അന്തിമ പട്ടിക തയ്യാറാക്കുകയും വരുന്ന ആഴ്ച തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ആളുകളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കലാപബാധിതകര്ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കലാപത്തില്‍ നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. പലരും ഗുരുതരമായി പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. മരിച്ചവരില്‍ കൂടുതലും യുവാക്കളാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.