ന്യൂദൽഹി- ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയുടെ ഉത്തരവോ സമ്മതമോ ഇല്ലാതെ രണ്ട് ന്യൂസ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ഞെട്ടിക്കുന്നതാണെന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ്, മീഡിയവൺ എന്നീ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ഞെട്ടിക്കുന്നതാണെന്നും അതേസമയം ഇക്കാര്യത്തിൽ പ്രധാനമന്ത്രി കാണിച്ച ജാഗ്രതയെ അഭിനന്ദിക്കുന്നുവെന്നും എൻ.ബി.എ പ്രസിഡന്റ് രജത് ശർമ്മ പറഞ്ഞു. തന്റെ അനുമതിയില്ലാതെ ന്യൂസ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത് എങ്ങിനെയെന്നത് സംബന്ധിച്ച് മന്ത്രി അന്വേഷിക്കണമെന്നും ശർമ്മ ആവശ്യപ്പെട്ടു.