കോഴിക്കോട്- ദല്‍ഹിയില്‍ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യാ ശ്രമം കൃത്യമായി റിപ്പോര്‍ട്ട് ശ്രമിച്ചതിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിന്റെ സംപ്രേഷം രണ്ടു ദിവസത്തേക്ക് തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കൈയറ്റമാണിത്.
ആര്‍.എസ്.എസിനേയും ദല്‍ഹി പോലീസിനേയും വിമര്‍ശിച്ചതാണ് വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ബി.ജെ.പി നേതാവ് നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി പോലീസ് തയാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ജനാധിപത്യ വിരുദ്ധ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയാ വണ്‍ ടി.വി തീരുമാനമന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.