Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപം: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു 

ന്യൂദല്‍ഹി- ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കലാപത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പൊലീസിന് ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കും.ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനും, ദില്ലി പൊലീസിനും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി കേസ് 12ലേക്ക് മാറ്റി. ചാന്ദ് ബാഗില്‍ മാത്രം 40 പേരുള്‍പ്പെടെ 130 ഓളം പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.

Latest News