കൊല്‍ക്കത്ത- മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മകറിന് ലഭിച്ചത് നായയുടെ ചിത്രം അച്ചടിച്ച വോട്ടര്‍ ഐഡി. സംഭവം വിവാദമായതോടെ നിലവില്‍ നല്കിയ വോട്ടര്‍ ഐഡി അന്തിമമല്ല എന്ന് പറഞ്ഞ് തടിതപ്പിയിരിക്കുകയാണ് അധികൃതര്‍. സുനിലിന് പുതിയ വോട്ടര്‍ ഐഡി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വോട്ടര്‍ ഐഡിയിലെ തെറ്റ് തിരുത്താന്‍ സുനില്‍ അപേക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് ബുധനാഴ്ച ബ്ലോക്ക് ഡവലെപ്മെന്റ് ഓഫീസിലെത്താന്‍ അധികൃതര്‍ സുനിലിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഓഫീസിലെത്തിയ സുനില്‍ ഐഡി കാര്‍ഡിലെ ചിത്രം കണ്ട് അമ്പരന്നുപോയി. ഐഡി കാര്‍ഡില്‍ ഉണ്ടായിരുന്നത് നായയുടെ ചിത്രമാണ് എന്നത് ഉദ്യോഗസ്ഥന് ശ്രദ്ധിച്ചിരുന്നില്ല.
തന്നെ അപമാനിക്കുന്നതിന് തുല്യമാണിത് എന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും സുനില്‍ പറഞ്ഞു. അതേസമയം സുനില്‍ കര്‍മകറിന് നല്കിയ കാര്‍ഡ് അന്തിമമല്ല എന്നാണ് അധികൃതരുടെ പക്ഷം. സുനിലിന് പുതിയ കാര്‍ഡ് അനുവറദിക്കും. വോട്ടര്‍ ഐഡിയില്‍ നായയുടെ ചിത്രം അച്ചടിച്ചുവന്നത് തെറ്റുതന്നെയാണ്. ഓണ്‍ലൈനിലൂടെ അപേക്ഷ നല്കിയപ്പോള് വന്ന അപാകതയാവാം ഇതെന്നും അധിക്രതര്‍ പറഞ്ഞു.