മുംബൈ- സിനിമയിലെത്തിയ ആദ്യകാലത്ത് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ച് നടി ശ്രുതി ഹാസന്‍. 'എന്റെ ആദ്യ കാല സിനിമകളില്‍, എനിക്ക് ഒരു കസേരയോ മറ്റേതെങ്കിലും സീറ്റോ ആരും വാഗ്ദാനം ചെയ്തിട്ടില്ല. നടനായിരുന്നു എപ്പോഴും ആദ്യം സീറ്റ് കൊടുക്കുക. അയാള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ 'ഇല്ല, നിങ്ങള്‍ ആദ്യം ഇരുന്നോളൂ' എന്ന് പറയും. ഇപ്പോള്‍ ഞാന്‍ അത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല,' ശ്രുതി പറഞ്ഞു. 'എന്റെ കുടുംബപ്പേരും പിന്നെ എപ്പോഴും ഈര്‍ഷ്യയുള്ള മുഖവും ഉള്ളതുകൊണ്ട് എപ്പോഴും ആളുകളെ ഒരു കൈ അകലത്തില്‍ നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം, എനിക്ക് ആവശ്യമുള്ളത് തുറന്ന് പറയാനുള്ള ധൈര്യവും സുരക്ഷിതത്വവും തോന്നുന്നു' ശ്രുതി വ്യക്തമാക്കി.