Sorry, you need to enable JavaScript to visit this website.

മാനസിക പിരിമുറക്കമില്ലെങ്കില്‍ കൊറോണയെ ഭയപ്പെടേണ്ട-യോഗി ആദിത്യനാഥ്

ഡെറാഡൂണ്‍- മാനസിക പിരിമുറുക്കം ഒഴിവാക്കിയാല്‍ കൊറോണ വൈറസിനെ അതിജീവിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ യോഗയുടെ പ്രധാന്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് കൊറോണക്കും യോഗ ഫലപ്രദമാണൈന്ന് അദ്ദേഹം പറഞ്ഞത്. അന്താരാഷ്ട്ര യോഗ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദിത്യനാഥ്.


ഒരാള്‍ മാനസിക പിരിമുറുക്കത്തില്‍നിന്ന് മുക്തനായാല്‍ അയാള്‍ക്ക് രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്കരോഗം, കരള്‍ രോഗം എന്നിവ ബാധിക്കില്ലെന്നും കൊറോണക്കും ഇതാണ് പരിഹരമെന്നും അദ്ദേഹം പറഞ്ഞു.


ചാണകം കത്തിച്ച് അതിന്റെ ഗന്ധം പരത്തിയാല്‍ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് അസമിലെ ബി.ജെ.പി എം.എല്‍.എ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

 

Latest News