രാജ്യത്തെ ആദ്യ 5ജി സ്മാർട്ട് ഫോൺ എക്‌സ്50 പ്രൊ 5ജി റിയൽമി പുറത്തിറക്കി. എൻഎസ്എ/എസ്എ 5ജി നെറ്റ് വർക്കിനെ സപ്പോർട്ട് ചെയ്യുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലാറ്റ്‌ഫോമാണ് എക്‌സ്50യുടേത്. 64 എംപി എഐ ക്വാഡ് ക്യാമറ, 90ഹെർട്‌സ് അമോലെഡ് ഡിസ്‌പ്ലേ, 65ഡബ്ല്യൂ സൂപ്പർഡാർട് ഫഌഷ് ചാർജിങ് തുടങ്ങിയവ എക്‌സ്50 യുടെ പ്രത്യേകതകളാണ്. രണ്ട് നിറങ്ങളിൽ മൂന്ന് വൈവിധ്യങ്ങളിലായി റിയൽമി എക്‌സ്50 ലഭ്യമാണ്. 6ജിബി + 128ജിബി ഫോണിന് 37,999 രൂപയും 8ജിബി + 128ജിബി ഫോണിന് 39,999 രൂപയുമാണ് വില.
സ്മാർട്ട് ഫോണുകളിലെ മികച്ച പ്രൊസസർ സവിശേഷതയായ സ്‌നാപ്ഡ്രാഗൺ 865 ആണ് റിയൽമി എക്‌സ്50യുടേത്. 65 വാട്ട് സൂപ്പർഡാർട്ടിന്റെ സംയോജനം, 4200 എംഎഎച്ച് ബാറ്ററിയോടു കൂടിയ വേഗമേറിയ ചാർജിങ് എന്നിവ ഫോണിൽ വേറിട്ടു നിൽക്കുന്നു. രാജ്യത്തെ ഏറ്റവും വേഗമേറിയ ആദ്യത്തെ 5ജി ഫോൺ പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായി സിഇഒ മാധവ് സേഥ് പറഞ്ഞു.