ന്യൂദല്‍ഹി- ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പിന്‍വലിക്കുന്നതിനായി ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി വിശാല ബെഞ്ചിനു വിാടന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിശാല ഭരണഘടനാ ബെഞ്ചിലേക്ക് വിടേണ്ടെന്ന് തീരുമാനിച്ചത്.
ബന്ധപ്പെട്ട ഹരജിക്കാരില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു കോടതി വിശദമായ വാദങ്ങള്‍ കേള്‍ക്കുകയും ഒരു കൂട്ടം ഹരജികളില്‍ തീര്‍പ്പ് മാറ്റിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജമ്മു കശ്മീരിനെ വിഭജിച്ചും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാക്കിയും സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കിയത്.