ദല്‍ഹി -പൗരത്വഭേദഗതിയ്ക്ക് എതിരെ സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായാണ് 144 പ്രഖ്യാപിച്ചതെന്ന് പോലിസ് അറിയിച്ചു. കനത്ത പോലിസ് സന്നാഹമാണ് ഷഹീന് ബാഗില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന ഹിന്ദുസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി.പൗരത്വഭേദഗതിക്കെതിരെ മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തുകൊണ്ട് ശക്തമായ പ്രതിഷേധമാണ് ഷഹീന്‍ബാഗില്‍ നടന്നുവരുന്നത്.പല സംസ്ഥാനങ്ങളിലെയും ജനകീയ സമരകേന്ദ്രങ്ങളുടെ പേര് ഷഹീന്‍ബാഗ് എന്ന് നല്കി പ്രതിഷേധം കത്തുകയാണ്.വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ കലാപത്തിന് പിന്നാലെയാണ് ഹിന്ദുത്വസംഘടനകള് ഷഹീന് ബാഗ് സമരകേന്ദ്രത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ ഹിന്ദുത്വസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിംവംശീയ കലാപത്തെ തുടര്‍ന്ന് പല സ്ഥലങ്ങളും പ്രേതനഗരങ്ങളായി മാറിയിട്ടുണ്ട്. ആളുകളൊക്കെ കുടുംബസമേതം പാലായനം ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുടങ്ങിയ പരിശോധനകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.