ന്യൂദല്‍ഹി- ദല്‍ഹിയിലെ രാജീവ് ചൗക് മെട്രോസ്‌റ്റേഷനില്‍ 'ഗോലി മാരോ സാലോംകോ' എന്ന കൊലവിളി മുദ്രാവാക്യങ്ങളുമായി അക്രമികള്‍. വെള്ള ടീഷര്‍ട്ടും ഓറഞ്ച് തലപ്പാവും അണിഞ്ഞ ഒരു കൂട്ടം അക്രമിസംഘങ്ങളാണ് മുദ്രാവാക്യം വിളിച്ചത്. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ' എന്നാണ് ഇവര്‍ വിളിച്ച് പറഞ്ഞത്.
യാത്രക്കാര്‍ എന്ന വ്യാജേനയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. എല്ലാവിധ പ്രതിഷേധ പ്രകടനങ്ങള്‍ക്കും വിലക്കുള്ള സ്ഥലമാണ് ദല്‍ഹി മെട്രോ. ഇത് ലംഘിച്ച് തിരക്കേറിയ സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ച അക്രമികളില്‍ ആറുപേരെ പിടികൂടി മെട്രോഅധികൃതര്‍ പോലിസിന് കൈമാറി. ദല്‍ഹി കലാപത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരായി നടക്കുന്ന വംശഹത്യക്ക് പ്രേരകമായ സംഘപരിവാറിന്റെ കൊലവിളി മുദ്രാവാക്യമാണിത്.