ദിസ്പൂര്‍- അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. അസമിലെ ദരിയാബസ്തിയിലാണ് സംഭവം.കഴിഞ്ഞ 26നാണ് പെണ്‍കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.അയല്‍വാസിയായ യുവാവ് കുട്ടിയെ സ്നേഹം നടിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.