ന്യൂദല്‍ഹി- ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസ്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ് അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയുള്ളത്. ഇത് പോലിസ് സീല്‍ ചെയ്തു.
അങ്കിതിന്റെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടിലാണ് അഭയം നല്‍കിയതെന്നും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ബിജെപി നേതാവ് കപില്‍ മിശ്രയും ആരോപിച്ചിരുന്നു. ഈസ്റ്റ് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ 59ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലര്‍ കൂടിയാണ് താഹിര്‍ ഹുസൈന്‍.