സുഡാനിയുടെ കാമുകി വക്കീല്‍, താരം  ഇന്ത്യയിലെത്തി

മുംബൈ-സൗബിന്‍ ഷാഹിറും നൈജീരിയന്‍ നടന്‍ സാമുവല്‍ ആബിയോളയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'സുഡാനി ഫ്രം നൈജീരിയ'. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറുകയായിരുന്നു നൈജീരിയക്കാരന്‍ സാമുവല്‍.
ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രമാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം തന്റെ കാമുകിയെ കാണാന്‍ ഇന്ത്യയിലെത്തിയിരിക്കുകയാണ് സാമുവല്‍. ഒഡീഷ സ്വദേശിയായ അഭിഭാഷക ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. സുഹൃത്ത് വഴി പരിചയപ്പെട്ട ഇഷയുമായുള്ള സൗഹൃദം പന്നീട് പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആദ്യം സാമുവലിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നത്. പന്നീട് പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി താരം തന്നെ മുന്നോട്ട് വന്നതോടെ സാമുവല്‍ മലയാളികളുടെ സുഡുമോനായി. അതിനുശേഷം 'കരീബിയന്‍ ഉടായിപ്പ്' എന്ന മലയാള സിനിമകൂടി സാമുവല്‍ ചെയ്തിരുന്നു. 

Latest News