ന്യൂദല്‍ഹി-ആര്‍ത്തവമുള്ള സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്താല്‍ നായയായി പുനര്‍ജനിക്കുമെന്ന ഹിന്ദുമഹാസഭ നേതാവിന്റെ പ്രസ്താവനക്ക് എതിരെ 'പിരീയഡ് ഫിയസ്റ്റ്' സംഘടിപ്പിച്ച് സച്ചി സഹേലി. സ്ത്രീകളുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സച്ചി സഹേലി. ആര്‍ത്തവമുള്ള സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചുകൊണ്ടാണ് ഫിയസ്റ്റ് നടത്തിത്.
ഈ പരിപാടിയില്‍ ആംആദ്മി മന്ത്രി മനീഷ് സിസോദിയ,സാഹിത്യകാരി കമല ഭാസിന്‍ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.ആര്‍ത്തവമുള്ള 28 സ്ത്രീകളാണ് ആര്‍ത്തവ സദ്യയില്‍ ഭക്ഷണം പാകം ചെയ്തത്. 'ഞങ്ങള്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍' എന്നെഴുതിയ ഏപ്രണ്‍ ധരിച്ചാണ് അവര്‍ പരിപാടി നടത്തിയത്. ഈ ആധുനിക യുഗത്തില്‍ ആര്‍ത്തവത്തില്‍ ശുദ്ധി, അശുദ്ധി എന്നൊന്നില്ലെന്നും സാധാരണ ജൈവിക പ്രക്രിയ മാത്രമാണ് അതെന്നും മനീഷ് സിസോദിയ പറഞ്ഞു.