ന്യൂദല്‍ഹി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് മുന്‍ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന സുബ്രഹ്മണ്യന് സ്വാമി. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ടേബിളില്‍ ആണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വാമി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസ് നേതാക്കളെ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു.
ഇന്ത്യന്‍ പൗരനായിരിക്കുമ്പോള്‍ തന്നെ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്ന ആളുകള്‍ക്ക് അവരുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. ഇംഗ്ലണ്ടില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിരുന്നുവെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു. അതേസമയം പിതാവായ രാജീവ് ഗാന്ധി ഇന്ത്യനായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി പറഞ്ഞു. എന്നാല്‍ സോണിയാ ഗാന്ധിയുടെ രേഖകള്‍ ഉപയോഗിച്ച് രാഹുലിന് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയില്ല, കാരണം അവര്‍ ഒരു ഇന്ത്യന്‍ പൗരന് അല്ലെന്നും സ്വാമി ആരോപിച്ചു.