Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ വിരുദ്ധ പ്രചാരണം ശരിയല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍-video

ജിദ്ദ- കലാകാരന്മാരേയും സാഹിത്യകാരന്മാരേയും ബഹിഷ്‌കരിക്കുന്നതിനെതിരെ
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തിനു യോജിക്കാത്തതാണ് ഇത്തരം നീക്കങ്ങളെന്നും ഇത് വിഭാഗീയത വളര്‍ത്തുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സാഹിത്യകാരന്മര്‍ പലപ്പോഴും പല വിഷയങ്ങളിലും അഭിപ്രായം പറയുകയും പറായതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വിഷയത്തില്‍ അഭിപ്രായം പറയാത്തതിന്റെ പേരില്‍ ഒരാളെ ബഹഷ്‌കരിക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 20 ന് ജദ്ദയില്‍ ഫഌവേഴ്‌സ് ടി.വി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ പങ്കെടുക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്ദേശം.

പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കാത്ത മോഹന്‍ലാലിനെ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.  

 

 

Latest News