ഭോപ്പാല്‍- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പോലീസ് സ്റ്റേഷന് അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന് താനേശ്വര്‍ മഹാദേവ് മന്ദിര്‍ എന്നു നാമകരണം ചെയ്തു. മഹാശിവരാത്രി ചടങ്ങുമായി ബന്ധപ്പെട്ടാണ് നാമകരണം.
ഭോപ്പാലിലെ സന്ത് ഹിര്ദാനഗര് പോലീസ് സ്റ്റേഷനിലെ ഗെയിറ്റിനു സമീപമുള്ള ക്ഷേത്രത്തിനു പുതിയ പേരിട്ട കാര്യം പോലീസ് ഉദ്യോഗസ്ഥന് ശിവ് പാല് സിംഗ് കുശ് വാഹയാണ് അറിയിച്ചത്.
ശിവന്റെ അനുഗ്രഹം തേടിയാണ് ഓരോ പോലീസുകാരനും ജോലി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഗെയിറ്റിലായതിനാലാണ് ജനങ്ങളുടെ നിര്‍ദേശപ്രകാരം പേരു മാറ്റിയതെന്ന് കുശ്വാഹ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എല്ലാ മഹാശിവരാത്രിക്കും സമൂഹ സദ്യ ഒരുക്കാറുണ്ടെന്ന് കോണ്‍സ്റ്റബിള്‍ യോഗന്ദ്ര റാത്തോര്‍ പറഞ്ഞു.