സ്ത്രീയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്; മറുപടിയുമായി സ്വര ഭാസ്‌കര്‍

ന്യൂദല്‍ഹി- ട്വിറ്ററില്‍ നായ്ക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത എഴുത്തുകാരി ഷുണാലി ഖുള്ളാറിനോട്  ഇതില്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ച് ബി.ജെ.പി വക്താവിന്റെ പ്രതികരണം.
ആര്‍ത്തവകാരികള്‍ ഭക്ഷണം പാകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ പട്ടിളായി ജനിക്കുമെന്ന സന്ന്യാസിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ജന്മത്തില്‍ ആര്‍ത്തവമുണ്ടായിരിക്കെ ഭക്ഷണമുണ്ടാക്കയതിനെ തുടര്‍ന്ന് പട്ടികളായി ജനിച്ച സ്ത്രീകളെന്നായിരുന്നു ട്വിറ്ററില്‍ അടിക്കുറിപ്പ്.
ഈ ചിത്രത്തോടാണ് ഇതില്‍ ആരാണ് നിങ്ങളെന്നു ചോദിച്ചുകൊണ്ട് ബി.ജെ.പി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പ്രതികരിച്ചത്.
ഇതാണ് ബി.ജെപിയുടെ ദേശീയ വക്താവിന്റെ അവസ്ഥയെന്നും പൊതുപ്ലാറ്റ് ഫോമില്‍ ഒരു സ്ത്രീയെ അധിക്ഷേപിച്ചിരിക്കയാണെന്നും സ്വരഭാസ്‌കര്‍  പ്രതിഷേധ ട്വീറ്റ് ചെയ്തു. നിങ്ങളുടെ മാതാപിതാക്കള്‍ ദൈവത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും അതെങ്കിലും മാനിക്കണമെന്നും നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ ബി.ജെ.പി നേതാവിനെ ഉണര്‍ത്തി.

 

Latest News