'6+23 വര്‍ഷങ്ങള്‍' ; പ്രിയങ്കയുടെ വിവാഹ വാര്‍ഷിക ട്വീറ്റും ചിത്രങ്ങളും വൈറലാകുന്നു

ന്യൂദല്‍ഹി- ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ ട്വിറ്ററില്‍ ആശംസകളും അനുമോദനങ്ങളുടെയും ബഹളമാണ്. കാരണം മറ്റൊന്നുമല്ല പ്രിയങ്കാ ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും വിവാഹവാര്‍ഷികമാണിന്ന്. വിവാഹവാര്‍ഷികം പ്രമാണിച്ച് പ്രിയങ്ക തന്റെ കുടുംബത്തിനൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചതാണ് ആളുകളുടെ ശ്രദ്ധനേടിയത്. ജീവിത പങ്കാളി റോബര്‍ട്ട് വാദ്രയും മക്കളായ റൈഹാന്‍,മിരാന സഹോദരന്‍ രാഹുല്‍ഗാന്ധി, മാതാവ് സോണിയാ ഗാന്ധി, തന്റെ അരുമകളായ നാലു പട്ടികള്‍ എന്നിവരുടെ ചിത്രങ്ങളും വിവാഹഫോട്ടോകളുമാണ് അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

സന്തോഷവും സങ്കടവും സൗഹൃദവുമൊക്കെ സമ്പുഷ്ടമാക്കിയ 6+23 ... 29 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നുവെന്ന് പ്രിയങ്ക പറയുന്നു. തന്റെ 25ാം വയസിലാണ് പ്രിയങ്കാഗാന്ധി തന്റെ സഹപാഠിയായിരുന്ന റോബര്‍ട്ട് വാദ്രയുമായി പ്രണയവിവാഹം നടത്തിയത് .അവര്‍ക്ക് ആശംസകളറിയിച്ച് ആയിരക്കണിക്ക് ആളുകളാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.. ചിത്രങ്ങള്‍ കാണാം...
 

Latest News