ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ സഖ്യകക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തുന്നത് വരെ ദേശീയ ജനസംഖ്യാ രജിസ്റ്ററോ പൗരത്വപട്ടികയോ നടപ്പിക്കില്ലെന്ന് എന്‍സിപി മന്ത്രി ജിതേന്ദ്ര ആവാദ്. സംസ്ഥാനത്ത് മെയ് ഒന്നു മുതൽ എൻപിആർ നടപ്പാക്കുമെന്ന വാര്ത്തയ്ക്കിടേയാണ് ഘടകക്ഷിയായ എന്‍സിപിയുടെ മന്ത്രി ഇതിനെ തിരുത്തി രംഗത്തെത്തുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത മഹാമോര്‍ച്ച പ്രതിഷേധ പരിപാടിക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും പൗരത്വപട്ടികയും സംബന്ധിച്ച് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിയെന്നും സംസ്ഥാനത്ത് പൗരത്വം സംബന്ധിച്ച് യാതൊരു സര്‍വ്വേകളും സംഘടിപ്പിച്ചിട്ടില്ലെന്നും മതപരമായോ ജാതീയമായോ ഒരാള്‍ പോലും വിവേചനം നേരിടേണ്ടി വരില്ലയെന്നും മുഖ്യമന്ത്രി നേരത്തെ ഉറപ്പ് തന്നിട്ടുണ്ടെന്നും ജിതേന്ദ്ര ആവാദ് പറഞ്ഞു.