ന്യൂദല്‍ഹി- ദല്‍ഹിയിലെ ജാമിഅ മില്ലിയ ലൈബ്രറിയില്‍ കഴിഞ്ഞ ഡിസംബര്‍ 15 ന് പോലീസ് നടത്തിയ ക്രൂരതയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചതിനു പിന്നലെ ലൈബ്രറിയില്‍ കയറിയ പോലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരുന്ന പഠിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. പോലീസിനോടൊപ്പം മുഖംമൂടി ധരിച്ചവരേയും വടികള്‍ കൈകളിലേന്തി ലൈബ്രറിയില്‍ കാണാം.
സര്‍വകലാശാല വിദ്യാര്‍ഥികളെ പിന്തുണക്കുന്ന മെഹ്ഫിലെ ജാമിഅയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറംലോകത്തെത്തിയത്. ദല്‍ഹി പോലീസ് നടത്തിയ ക്രൂര മര്‍ദനത്തില്‍ നിയമവിദ്യാര്‍ഥിക്ക് കണ്ണ് നഷ്ടമായിരുന്നു. മര്‍ദനം ദല്‍ഹി പോലീസ് ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു.
Exclusive cctv footage of POLICE BRUTALITY in JAMIA MILLIA ISLAMIA new reading hall on 15th December 2019 pic.twitter.com/oJDrGQhqDO
— MEHFIL-E-JAMIA (@JamiaMehfil) February 15, 2020