ബെംഗളൂരു- പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു.
ഹൂബ്ലി കെഎല്‍ഇ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാനെ പിന്തുണക്കുന്നതായി ഇവര്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.