പട്ന- തന്നെ തിരിച്ചറിയാത്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ. സിവാന്‍ ജില്ലയില്‍ ഒരു ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
മന്ത്രിയെ തിരിച്ചറിയാത്തവരെയാണോ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും അയാള്‍ മന്ത്രിയെ തടഞ്ഞുവെന്നും സസ്പെന്റ് ചെയ്യണമെന്നും മന്ത്രി പറയുന്ന വിഡിയോ പ്രചരിച്ചിട്ടുണ്ട്.
വി.ഐ.പികള്‍ക്ക് മാത്രം സ്റ്റേജില്‍ പ്രവേശനം നല്‍കിയിരുന്ന ചടങ്ങിന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ഗണേഷ് ചൗഹാനാണ് ആളറിയാതെ മന്ത്രിയേയും തടഞ്ഞിരുന്നത്.
ഉദ്യോഗസ്ഥനെ പരസ്യമായി ചോദ്യം ചെയ്ത മന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തുവന്നു.
ബിഹാറില്‍ മസ്തിഷ്കവീക്കം കാരണം മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കെ കഴിഞ്ഞ ജൂണ്‍16 ന് ചേര്‍ന്ന ഉന്നതതലയോഗത്തിനിടെ, ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ സ്കോര്‍ ചോദിച്ച മന്ത്രി മംഗള്‍ പാണ്ഡേ വിവാദത്തിലായിരുന്നു.
#WATCH Bihar Health Minister Mangal Pandey asks for suspension of a police officer who fails to recognise the minister; The police officer was deputed for security at the foundation stone laying ceremony of a hospital in Siwan yesterday. pic.twitter.com/gsG71WwsdD
— ANI (@ANI) February 15, 2020