ന്യൂദല്‍ഹി- പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ദല്‍ഹി തെരഞ്ഞുടപ്പിലെ പരാജയത്തിനു കാരണമായിരിക്കാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ അമതി ഷാ.
രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയെ പോലെയാണ് അമിത് ഷായെന്ന് മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലു എന്ന തരത്തിലുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് ഇന്ത്യ-പാക് മത്സരം പോലയാണ് എന്ന തരത്തിലുള്ള പ്രയോഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത്തരം പരമാര്‍ശങ്ങളില്‍നിന്ന് അകലം പാലിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതെന്നും ഇതെല്ലാം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തങ്ങളോട് യോജിക്കാത്തവരെ വെടിവെക്കാനാണ് ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ചതിന് ശേഷം ഇപ്പോഴത് തെറ്റായിരുന്നു എന്ന് പറയുന്നതു കൊണ്ട് എന്തു കാര്യമെന്ന് മമത ചോദിച്ചു.