മെക്സിക്കോ സിറ്റി- കാമുകിയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച 46 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെകസിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ദാരുണ സംഭവം. ഇന്‍ഗ്രിത് എകസാമില വാര്‍ഗസ് എന്ന 26 കാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഇന്ഗ്രിതിന്റെ കാമുകനും സിവില്‍ എന്‍ജിനീയറുമായ എറിക് ഫ്രാന്സിസകോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവര്‍ക്കുമിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വഴക്കിനിടെ ഇന്‍ഗ്രിത് കത്തിയെടുത്ത് എറിക്കിനെ കുത്തിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് എറിക് ഈ കത്തി പിടിച്ചുവാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്‍ഗ്രിതിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ചില ഭാഗങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റു ചിലത് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.