കറാച്ചി- വിവാഹത്തിനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. ഇയാളുടെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അതും ഈ യുവാവിന്റെ മൂന്നാം വിവാഹത്തിന്റെ അന്നാണ് സംഭവം. പാകിസ്ഥാനിലെ കറാച്ചിയില്‍ നോര്‍ത്ത് നസീമാബാദിലാണ് സംഭംവം നടന്നത്.
എന്നാല്‍ ഇയാളുടെ വാദം ഇങ്ങനെയാണ്. ആദ്യ ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയക്കുകയും ബന്ധം അവസാനിപ്പിക്കുയും ചെയ്തതാണ്.എന്നാല്‍ താനറിയാതെ രഹസ്യമായാണ് ഇയാള്‍ 2018ല്‍ രണ്ടാം വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ ഇതേ രീതിയില്‍ വീണ്ടും വിവാഹം നടത്താന്‍ നോക്കുകയാണെന്നും ആദ്യഭാര്യ ആരോപിച്ചു.
വിവാഹപ്പന്തലില്‍ കയറിയതിന് ആദ്യഭാര്യയുടെ വീട്ടുകാര്‍ക്കെതിരെ യുവാവ് കേസു കൊടുത്തതായി ജിയോ ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.