വെല്ലിംഗ്ടണ്‍- ന്യൂസിലാന്‍ഡില്‍ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആദ്യ റോബോട്ട് പോലീസ് ഓഫീസർ വരുന്നു. രാജ്യത്തെ പോലീസ് ആസ്ഥാനത്താണ് എല്ല എന്ന റോബോട്ട് പോലീസ് ഓഫീസറുടെ നിയമനം. ഈ മാസം 17 മുതല്‍ എല്ല വെല്ലിംഗ്ടണിലെ പോലീസ് ആസ്ഥാനത്തെത്തുന്ന സന്ദർശകരെ സ്വീകരിക്കുകയും ആവശ്യമായ സഹായം നല്‍കുകയും ചെയ്യും. പോലീസ് ഓഫീസർമാർക്കും ആവശ്യമായ സഹായം ചെയ്യും.
മുഖത്തോടു മുഖം നോക്കി സംസാരിക്കുന്ന ആനിമേഷനോട് കൂടിയതാണ് ഈ റോബോട്ട്. മൂന്ന് മാസത്തെ ട്രയലിനുശേഷമാണ് എല്ലയുടെ മറ്റു ജോലികള്‍ നിർണയിക്കുക.