പൗരത്വഭേദഗതിക്ക് എതിരെ നിയമസഭാ പ്രമേയം പാസാക്കി പോണ്ടിച്ചേരിയും


പോണ്ടിച്ചേരി- പൗരത്വഭേദഗതിക്ക് എതിരെ പോണ്ടിച്ചേരി നിയമസഭ പ്രമേയം പാസാക്കി.ഗവര്‍ണര്‍ കിരണ്‍ബേദിയുടെ എതിര്‍പ്പ് മറികടന്നാണ് പ്രമേയം പാസാക്കിയത്.  പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ വിവരം മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു.

പ്രമേയം പാസാക്കുന്നതിനെതിരെ എഐഎഡിഎംകെ,ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിന്റെയും എംഎല്‍എമാര്‍ സഭാ നടപടി ബഹിഷ്‌കരിച്ചു. പൗരത്വഭേദഗതിക്ക് എതിരെ കേരളം, രാജസ്ഥാന്‍,പഞ്ചാബ്,മധ്യപ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ നിയമസഭാ പ്രമേയം പാസാക്കിയിരുന്നു.
 

Latest News