ന്യൂദല്‍ഹി- ദല്‍ഹിയില്‍ അരവിന്ദ് കെജിരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. മന്ത്രിസഭയില്‍ ആരൊക്കെയായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. 70 സീറ്റുകളില്‍ 62 സീറ്റും നേടിയാണ് ആംആദ്മി ദല്‍ഹിയുടെ ഭരണം നിലനിര്‍ത്തിയത്.
ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജിരിവാളിനെ നേതാവായി നിശ്ചയിക്കും. ലഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും സ്ഥാനമെന്നാണ് കരുതുന്നത്. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും സ്ഥാനമെന്നാണ് കരുതുന്നത്. മനീഷ് സിസോദിയ ഇത്തവണ വകുപ്പ് മാറും.