ബംഗളൂരു- ഫെബ്രുവരി 13 ന് ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകള്‍. കന്നഡിഗര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി സംവരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം. സരോജിനി മഹിഷി കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ് ആചരിക്കുന്നത്. സരോജിനി മഹിഷി കമ്മീഷന് 1986 ലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒട്ടേറെ കന്നഡ സംഘടനകളും ട്രേഡ് യൂണിയനുകളും ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചതായി കന്നഡ സംഘടനാ നേതാവ് നാഗേഷ് പറഞ്ഞു. കൂടാത ചില ഹോട്ടല്‍, ടാക്സി തൊഴിലാളികളും ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. അതേസമയം ജനജീവിതം സ്തംഭിക്കാത്ത തരത്തിലായിരിക്കും ബന്ദ് നടത്തുക. ഇതിന്റെ ഭാഗമായി അന്നേ ദിവസം ബിഎംടിസിയും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.