കൊച്ചി- മലയാള സിനിമയില്‍ യുവതാരങ്ങള്‍ ലഹരിക്ക് അടിമകള്‍ ആണെന്ന ആരോപണത്തിന് എതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. കാടടച്ച് വെടിവെയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ല, താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ലെന്നും തന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഞാന്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും മറ്റുചിലര്‍ ഫുട്‌ബോളിലേക്കും ക്രിക്കറ്റിലേക്കും പാട്ടിലേക്കുമെല്ലാമായി ഒഴിവു സമയം തിരിച്ചുവിടും. ഇടവേളകള്‍ കൂടുതലായും ഞാന്‍ ജിമ്മിലാണ് ചെലവഴിക്കാറ്' ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.