ബ്യൂണസ്അയേഴ്‌സ്- കടല്‍ത്തീരത്ത് ഉല്ലാസത്തിനിടെ രണ്ടു വയസ്സായ മകളെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. അര്‍ജന്റീനയിലെ സാന്റ ക്ലാര ഡെല്‍മാറിലാണ് സംഭവം. കടലില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങിയ ദമ്പതികള്‍ക്ക് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ മണലില്‍ കുഴിച്ചിട്ടതെന്ന് പോലീസ് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം തല മാത്രം വെളിയിലായ നിലയില്‍ കുട്ടി കഴിയേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു.
അര്‍ജന്റീന സ്വദേശിയായ 29 കാരനും പരാഗ്വക്കാരി ഭാര്യയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ലഹരി മരുന്നുകളും കണ്ടെടുത്തു.
വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ 35 ഡിഗ്രി ചൂടില്‍ വെള്ളം പോലും കിട്ടാതെ കുട്ടി തളര്‍ന്ന നിലയിലായിരുന്നു. ലഹരിയുടെ ഉന്മാദത്തിലാണ് ദമ്പതികള്‍ ക്രൂരതയ്ക്ക് തുനിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
പോലീസിനെ കണ്ടതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലഹരിയില്‍ ഇവര്‍ കടലില്‍ സഭ്യമല്ലാതെയാണ് പെരുമാറിയിരുന്നതെന്ന് മറ്റുസഞ്ചാരികള്‍ പോലീസിനോട് പറഞ്ഞു.