ന്യൂദല്‍ഹി- യാത്രക്കാരില്‍ കര, വ്യോമ, നാവിക സേനകളിലെ സൈനികരുണ്ടെങ്കില്‍ വിമാനത്തില്‍ കയറാന്‍ അവര്‍ക്ക് ആദ്യ പരിഗണന നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. 71-ാം സ്വാതന്ത്ര്യ ദിനത്തില്‍ കമ്പനി ഇതിനു തുടക്കമിടുകയും ചെയ്തു. സൈന്യത്തിന്റെ സേവനങ്ങളെ മാനിച്ചു കൊണ്ടാണ് സര്‍വീസിലിരിക്കുന്ന സേനാംഗങ്ങള്‍ക്ക് ഈ പരിഗണന നല്‍കാന്‍ തീരുമാനിച്ചത്.
ഇതു പ്രകാരം ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ കയറുന്നതിനു മുമ്പ് യാത്രക്കാരിലെ സൈനികരെ വിമാനത്തില്‍ കയറ്റുമെന്ന് എയര്‍ ഇന്ത്യ മേധാവി അശ്വനി ലൊഹാനി അറിയിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് സൈനികര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുകളും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.