നാഗ്പൂർ- തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം മൂലം മുന്കാമുകന് തീ കൊളുത്തിയ കോളേജ് അധ്യാപിക മരിച്ചു. മഹാരാഷ്ട്രയിലെ വാർധ ജില്ലയില്‍ ഒരാഴ്ച മുമ്പ് നടന്ന ആക്രമണം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ജില്ലയിലെ ഹിംഗാഗട്ട് സ്വദേശിനിയായ 25 കാരി അങ്കിത പിസുദ്ദെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന യുവതി അപകടനില തരണം ചെയ്തിരുന്നുവെങ്കിലും ഞായറാഴ്ച രാതി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കോളേജിലേക്ക് പോകുന്ന വഴിയില്‍ വികേഷ് നഗ്രാലെ എന്ന 27 കാരനാണ് യുവതിയ ആക്രമിച്ച് തീകൊളുത്തിയത്. കുറേ നാളായി യുവതിയെ ശല്യം ചെയ്തിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ഭാര്യയെ ഏഴുവയസ്സായ മകനുമുണ്ട്.
പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് വർഷം മുമ്പാണ് തെറ്റിപ്പിരിഞ്ഞത്. മോശം സ്വഭാവം കാരണം അങ്കിത ഒഴിവാക്കുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാർധ സിറ്റിയില്‍ പ്രകടനം നടന്നിരുന്നു.