കാബൂള്‍- കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ്-അഫ്ഗാന്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി ഇരു ഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചോ ആറോ യുഎസ് സൈനികരും ആറ് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. നംഗര്‍ഹാര്‍ പ്രവിശ്യയില്‍ സംയുക്ത നടപടിക്കിടിയാണ് സൈനികര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് സൈനികരുടെ ഭാഗത്ത് കുറഞ്ഞത് ആറ് ആളപായമുണ്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അതേസമയം, സൈനികര്‍ തമ്മിലാണോ ഏറ്റുമുട്ടല്‍ നടന്നതെന്ന് അന്വേഷിച്ചുവരികയാണെന്നും ഭീകരാക്രമണം തള്ളിക്കളയാനാവില്ലെന്നും അഫ്ഗാന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
സൈനിക ക്യാമ്പിനകത്തുള്ള പരസ്പര ഏറ്റമുട്ടല്‍ അഫ്ഗാനില്‍ പുതിയ സംഭവമല്ലെങ്കിലും അടുത്ത കാലത്തായി ഇത് കുറഞ്ഞിരുന്നു.