ദല്‍ഹി തെരഞ്ഞെടുപ്പിനിടെ ഇലക്ഷന്‍ ഓഫീസര്‍ മരിച്ചു


ദല്‍ഹി-ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു.ബബര്‍പൂര്‍ പോളിങ് ബൂത്തിലെ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഉദ്ദം സിങാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.  

ദല്‍ഹിയില്‍ നിയമസഭാ പോളിങ് പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം ഇതുവരെ വോട്ടിങ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോധി എസ്‌റ്റേറ്റ്,യമുന വിഹാര്‍ ബൂത്തുകളിലാണ് പോളിങ് മുടങ്ങിയത്.
 

Latest News