Sorry, you need to enable JavaScript to visit this website.

രാത്രി ഷിഫ്റ്റ് ജോലിക്കാരില്‍ രോഗ സാധ്യത കൂടുതലെന്ന് ഗവേഷണ റിപ്പോര്‍ട്ട്

 

ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്യുന്നവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ കൂടുതലാണെന്ന് യുഎസ് ഗവേഷകരുടെ പഠനറിപ്പോര്‍ട്ട്. ഹൃദ്രോഗം,പക്ഷാഘാതം,ടൈപ്പ് 2 പ്രമേഹം എന്നി സാധ്യതകള്‍ കൂടുതലാണ്. നൈറ്റ്-ഷിഫ്റ്റ് തൊഴിലാളികള്‍ക്കാണ് ഉറക്കക്കുറവും ദഹനപ്രശ്‌നങ്ങളും ഉണ്ടാകാനുള്‌ല സാധ്യത കൂടുതലുള്ളത്. ക്രമരഹിതമോ ഊഴം അനുസരിച്ചുള്ളതോ ആയ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗസാധ്യതകള്‍ വര്‍ധിക്കുന്നതായും യുഎസ് ഓസ്റ്റിയോപതിക് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. രാത്രി ഷിഫ്റ്റ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് നിര്‍ണായകമാണ്. പഠനത്തിന് വിധേയമാക്കിയ നൈറ്റ് ഷിഫ്റ്റ് നഴ്‌സുമാരില്‍ ഒന്‍പത് ശതമാനം പേര്‍ക്കും മെറ്റബോളിക് സിന്‍ഡ്രോം വികസിച്ചിട്ടുണ്ട്.

ഡേ ഷിഫ്റ്റ് നഴ്‌സുമാരില്‍ 1.8% മാത്രമാണ് ഇത്. വര്‍ഷങ്ങളോളം ഷിഫ്റ്റ് ജോലികള്‍ തുടരുന്നവരില്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ കൂടുതലാണ്. ഗവേഷകര്‍ പറയുന്നത് കണക്കിലെടുത്താല്‍ രാത്രിയില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ജൈവഘടികാര താളത്തെ തടസ്സപ്പെടുത്തുന്നുണട്. ഇത് ന്യൂറല്‍ ,ഹോര്‍മോണ്‍ സിഗ്നലിങ്ങിന് കാരണമാകുന്ന ശരീരത്തിന്റെ ആന്തരിക ഘടികാരത്തിന്റെ പ്രവര്‍ത്തനം കുഴച്ചുമറിക്കുന്നു. ഒരാളുടെ സിര്‍കാഡിയന്‍ റിഥം അവരുടെ ഉറക്കമുണരല്‍ ചാക്രികത്തെ സമന്വയിപ്പിക്കുന്നു. എത്രത്തോളം നന്നായി ഉറങ്ങുന്നുവെന്നതിനെയും എത്രനേരം ഉറങ്ങാന്‍ കഴിയുന്നു എന്നതിനെയും ആശ്രയിച്ചാണ് ഒരാളുടെ ഉറക്കത്തെ വിലയിരുത്തേണ്ടത്. തലച്ചോറിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനമാണ് കണ്ണുകളില്‍ അടിക്കുന്ന പ്രകാശ സിഗ്നലുകളോട് പ്രതികരിക്കുകയും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കോശങ്ങളുടെ കൂട്ടമാണ് ജൈവ ഘടികാരം. ഈ ക്ലോക്കിന്റെ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെയും ഉച്ചയ്ക്ക് ശേഷവും നമുക്ക് ഉറക്കം വരുന്നത്. ഉറക്കം തടസപ്പെടുന്നതോടെ ഹോര്‍മോണിന്റെ അളവില്‍  അസ്വസ്ഥതകള്‍ ഉണ്ടാവാം.

ഇത് കോര്‍ട്ടിസോള്‍,ഗ്രെലിന്‍,ഇന്‍സുലിന്‍ എന്നിവ വര്‍ധിക്കുകയും സെറോടോണിന്‍ കുറയുകയും ചെയ്യും. ഹോര്‍മോണ്‍ വ്യതിയാനങ്ങളഉടെ ഈ അണമുറിയാ പ്രവാഹം ,ഉപാപചയ വൈകല്യങ്ങളുടെ വികാസത്തെ പ്രചോദിപ്പിക്കുകയും മാറാവ്യാധികളിലേക്ക് നയിക്കുകയും ചെയ്യും.ശരീരിക ആരോഗ്യത്തിന് എന്നും ഒരേസമയം ഉറങ്ങുകയും എട്ടുമണിക്കൂറെങ്കിലും ഉറങ്ങുകയും വേണ്ടതാണെന്നും ഉറക്കത്തിന്റെ പ്രധാനസമയം സന്ധ്യയോട് കഴിയുന്നത്ര അടുത്ത സമയമാക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഗവേഷകര്‍ പറയുന്നു.ക്ഷീണം മാറ്റാന്‍ ഇരുപത് മുതല്‍ 120 മിനിറ്റ് വരെ അധികനിദ്ര എടുക്കുക. പ്രകാശമടിക്കുന്നത് പൊതുവേ ഉണര്‍വിനെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ രാത്രി ഷിഫ്റ്റ് ജീവനക്കാര്‍ ഷിഫ്റ്റിന് മുമ്പും ശേഷവും നന്നായി വെട്ടം കൊള്ളണമെന്ന് ഗവേഷകര്‍  ശിപാര്‍ശ ചെയ്യുന്നു.
 

Latest News