കൊച്ചി- മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലൂടെ മലയാള സിനിമയിലെത്തിയ ഗ്രേസ് 'കുമ്പളങ്ങി നൈറ്റ്‌സ്', 'തമാശ', 'പ്രതി പൂവന്‍കോഴി' എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ തന്നെ മാനസികമായി തളര്‍ത്തിയ ആളുകളെക്കുറിച്ച് പറയുകയാണ് നടി. ' മൂവി സ്ട്രീറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് നടിയുടെ തുറന്നു പറച്ചില്‍.
'നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്.' കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.