ഇസ്താംബൂള്‍- തുര്‍ക്കിയില്‍ ഇറങ്ങുന്നതിനിടെ റണ്‍വെയില്‍നിന്ന് തെന്നിയ വിമാനം കഷ്ണങ്ങളായി. ഇസ്താംബൂളിലെ സബിഹ ഗോക്സെന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. തീപ്പിടിച്ച് രണ്ട് ഭാഗങ്ങളായ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്മിറില്നിന്നുള്ള ആഭ്യന്തര വിമാനമാണ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. തുര്‍ക്കിയിലെ ബജറ്റ് വിമാന കമ്പനിയായ പെഗാസസിന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ ഒരു ഭാഗത്തുണ്ടായ വലിയ വിടവിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. 177 യാത്രക്കാരുണ്ടായിരുന്നു. ആളപായമില്ലെന്ന് തുര്‍ക്കി ഗതാഗത മന്ത്രി കാഹിത് തുര്‍ഹാന്‍ പറഞ്ഞു.
Az önce Sabiha Gökçen havalimanında Pegasus’un bir uçağı düştü pic.twitter.com/PZ0zYy3NKS
— M.Y.A (@myatasever) February 5, 2020