ന്യൂദൽഹി- ശബരിമലയിലെ തിരുവാഭരണം ക്ഷേത്രത്തിന് സമർപ്പിച്ചതാണെന്നും അത് കൈവശം വെക്കാൻ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്നും സുപ്രീം കോടതി. ദൈവത്തിന് സമർപ്പിച്ചു കഴിഞ്ഞ തിരുവാഭരണത്തിന് പിന്നെയും കൊട്ടാരത്തിന് എന്താണ് അവകാശമെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം, ശബരിമല കേസിലെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നത് ഇനിയും വൈകും. വിഷയങ്ങൾ വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുത ഒൻപതംഗ ബെഞ്ച് ആദ്യം പരിഗണിക്കും. ഇക്കാര്യത്തിൽ നാളെ മുതൽ വാദം കേൾക്കും. ഇതിന് ശേഷമേ പരിഗണന വിഷയങ്ങൾ തീരുമാനിക്കൂ.