കൊച്ചി- മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതുപുത്തന്‍ ലുക്ക് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സ്‌റ്റൈലിഷ് ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂള്‍–സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജുവിന്റെ മോഡേണ്‍ അവതാരം. ഗ്രീന്‍ ബ്ലെയ്‌സറിനും പിങ്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടിനുമൊപ്പം ഓഫ് വൈറ്റ് ടീ ഷര്‍ട്ടും ചേര്‍ന്ന് ട്രെന്‍ഡി ലുക്കിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ഗ്രീന്‍ നിറത്തിലുള്ള ഹൈ വെയ്സ്റ്റ് പാന്റ്‌സാണ് ഇതിനോടു മാച്ച് ചെയ്തിരിക്കുന്നത്.