ന്യൂദല്‍ഹി- രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്നു ബി.ജെ.പി എം.പിയും മുന്‍ േകന്ദ്ര മന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ.
ഗാന്ധിജിക്കെതിരായി താന്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ചില വിലയിരുത്തലുകള്‍ പങ്കുവെക്കുകയാണ് ചെയ്തത്. അതിനാല്‍, മാപ്പ് പറയില്ല -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നടന്ന മുഴുവന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റവും ബ്രിട്ടീഷുകാരുടെ പിന്തുണയോടെ നടന്ന വലിയൊരു നാടകമാണെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്ഡെ ബംഗളൂരുവില്‍ പൊതുപരിപാടിയില്‍ ആരോപിച്ചത്. ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങള്‍ നാടകമാണെന്നും മരണംവരെയുള്ള നിരാഹാര സത്യഗ്രഹം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതെന്ന കോണ്‍ഗ്രസുകാരുടെ അവകാശവാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞു.
ഇതില്‍ മാപ്പു പറയണമെന്ന് ബി.ജെ.പി നേതൃത്വം അനന്ത് കുമാര്‍ ഹെഗ്ഡെയോട് ആവശ്യപ്പെട്ടിരുന്നു.